ആത്മഹത്യശ്രമം ; അമേരിക്കൻ പോപ്പ് ഗായിക കൊക്കോ ലീ മരിച്ചു


ആത്മഹത്യക്ക് ശ്രമിച്ച പ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക കൊക്കോ ലീ മരിച്ചു. കുറച്ച് വർഷമായി വിഷാദരോഗത്തിന് അടിമയായിരുന്ന ലീ, ഞായറാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോമയിലായി. ബുധനാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ലീയുടെ സഹോദരിമാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഗായിക കൂടാതെ, ഗാനരചയിതാവ്, റെക്കോർഡ് പ്രൊഡ്യൂസർ, നർത്തകി, നടി എന്നി നിലകളിലും പ്രതിഭ തെളിയിച്ച കൊക്കോ ലീ, രാജ്യാന്തര സംഗീത രംഗത്ത് ചൈനീസ് ഗായകർക്കായി പുതിയ ലോകം തുറക്കാൻ അശ്രാന്തമായി പരിശ്രമിച്ചു.

ഹോങ്കോങ്ങിൽ ജനിച്ച അവർ വളർന്നത് സാൻഫ്രാൻസിസ്കോയിലാണ്. പാശ്ചാത്യ സംഗീതത്തെ ഹിപ് ഹോപ്പുമായി കോർത്തിണക്കിയ ലീ വളരെ പെട്ടെന്നാണ് ആഗോളതലത്തിൽ പ്രശസ്തയായത്. ഇത് ലീയുടെ പോപ്പ് കരിയറിന് തുടക്കം കുറിച്ചു. കഴിഞ്ഞ 29 വർഷത്തിനിടയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഗാനങ്ങളിലൂടെ നിരവധി രാജ്യാന്തര അംഗീകാരങ്ങളാണ് അവർ നേടിയത്. കൂടാതെ ലൈവ് പെർഫോമൻസിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച ലീ ഈ വർഷം കരിയറിന്‍റെ 30-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ജീവിതം അവസാനിപ്പിച്ചത്.

article-image

asddsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed