അരിക്കൊമ്പൻ ഹർജിക്ക് പിഴയിട്ട് സുപ്രീംകോടതി

അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്നാവാശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. 25,000 രൂപയാണ് പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും കോടതി പറഞ്ഞു. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ഹര്‍ജി നല്‍കിയിരുന്നത്. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിക്കുണ്ടെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചു. അതിനാല്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ സുപ്രീം കോടതി നിരസം പ്രകടിപ്പിച്ചു. ഹര്‍ജികളുടെ യഥാര്‍ഥ ലക്ഷ്യമെന്തെന്നും കോടതി തിരക്കി.
gffgghgh