പെറുവിലെ സ്വർണഖനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു
പെറുവിൽ സ്വർണഖനിയിൽ ഉണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ചു. അരെക്വിപ മേഖലയിലെ ലാ എസ്പറൻസ ഖനിക്കുള്ളിലെ ഒരു തുരങ്കത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. തീപിടിത്തമുണ്ടായ സമയം ഖനിയിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിൽ നിന്നും ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോയെന്നോ വ്യക്തമല്ല.
ഖനിത്തൊഴിലാളികളിൽ ഭൂരിഭാഗവും ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് മരിച്ചതെന്ന് യാനാക്വിഹുവ മേയർ ജെയിംസ് കാസ്‌ക്വിനോ ആൻഡീന വാർത്താ ഏജൻസിയോട് പറഞ്ഞു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്.
ddfsdfsdfsa