തിഹാർ ജയിലിലെ കൊലപാതകം: സസ്പെൻഡ് ചെയ്ത 7 തമിഴ്നാട് പോലീസുകാരെ തിരിച്ചയച്ചു
തിഹാർ ജയിലിൽ ഗുണ്ടാ നേതാവ് തില്ലു തജ്പുരിയയെ എതിർസംഘം കുത്തിക്കൊല്ലുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായ പോലീസുകാരെ തിരിച്ചയച്ചു. തമിഴ്നാട് സ്പെഷ്യൽ പോലീസിലെ(ടിഎൻഎസ്പി) ഏഴ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്.
തില്ലു തജ്പുരിയയെ എതിരാളികൾ ക്രൂരമായി കുത്തിക്കൊല്ലുമ്പോൾ ചുറ്റുമുണ്ടായിരുന്ന പോലീസുകാർ കൈയുംകെട്ടി സംഭവവും നോക്കി നിൽക്കുകയായിരുന്നു. ഈ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ തമിഴ്‌നാട് പോലീസിന് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചത്.
dfgdfg
