പരമാധികാരത്തിന് ഭീഷണിയായാൽ പ്രതികരിക്കും: ചൈനയ്ക്ക് മറുപടിയുമായി ജോ ബൈഡൻ

ചൈനയുടെ ചാര ബലൂണുകൾ യു.എസിന്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ഇരു രാജ്യങ്ങൾക്കുമിടയിലെ ശത്രുതക്ക് ആക്കം കൂട്ടിയിരുന്നു. ബലൂണുകൾ യു.എസ് സൈന്യം വെടിവെച്ചുവീഴ്ത്തിയതിനോട് വളരെ രൂക്ഷമായിട്ടായിരുന്നു ചൈന പ്രതികരിച്ചത്. യു.എസ് പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ചൈന ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
അമേരിക്ക ആരെയും വണങ്ങില്ലെന്നും ചൈന പരമാധികാരത്തിന് ഭീഷണിയായാൽ പ്രതികരിക്കുമെന്നും സ്റ്റേറ്റ് ഓഫ് യൂനിയൻ പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പുരോഗതിയെ അഭിനന്ദിച്ചുകൊണ്ടാണ് ബൈഡൻ പ്രസംഗം ആരംഭിച്ചത്. "അമേരിക്ക മഹാമാരിയിൽ നിന്ന് ശക്തമായി ഉയർന്നുവന്നിരിക്കുന്നു. രണ്ട് വർഷം മുമ്പ്, കോവിഡ് ഞങ്ങളുടെ ബിസിനസുകൾ അടച്ചുപൂട്ടി. ഞങ്ങളുടെ സ്കൂളുകൾ അടച്ചു. കോവിഡ് ഇനി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കില്ല" -ബൈഡൻ പറഞ്ഞു.
യുക്രെയ്നിലെ യുദ്ധവും ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും സംബന്ധിച്ച് തന്റെ രണ്ടാമത്തെ സ്റ്റേറ്റ് ഓഫ് യൂനിയൻ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. "ഇന്ന് രാത്രി ഞാൻ ഇവിടെ നിൽക്കുമ്പോൾ, ഞങ്ങൾ 12 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. നാല് വർഷത്തിനുള്ളിൽ ഏതൊരു പ്രസിഡന്റും സൃഷ്ടിക്കാത്തതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ രണ്ട് വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടു" -ബൈഡൻ തുടർന്നു.
DFGDFGFG