ഇൻസൈറ്റ് ലാൻഡറിന് വിട; ചൊവ്വയിൽ നിന്നുള്ള അവസാന ചിത്രം പങ്കുവെച്ച് നാസ


നാല് വർഷത്തെ ചൊവ്വാപഠനത്തിനു ശേഷം ഇൻസൈറ്റ് ലാൻഡറിന് നാസ വിടപറഞ്ഞു. 813 മില്യൻ ഡോളർ വില മതിക്കുന്ന ഇൻസൈറ്റ് പ്രവ‍‍ർത്തനമാണ് നി‍ലച്ചത്. തുടർച്ചയായ രണ്ട് ശ്രമങ്ങളിൽ ദൗത്യ നിയന്ത്രണത്തിന് ബഹിരാകാശ പേടകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉൽക്കകളുടെ ആഘാതങ്ങളും പഠിക്കാനായാണ് നാല് വ‍ർഷം മുമ്പ് ഇൻസൈറ്റിനെ വിക്ഷേപിച്ചത്.

ഗ്രഹത്തിൻ്റെ ഉൾഭാഗം പഠിക്കുന്നതിനായി 2018 മെയ് അഞ്ചിനായിരുന്നു ഇൻസൈറ്റ് വിക്ഷേപിച്ചത്. നവംബർ 26 ന് ചൊവ്വയിലിറങ്ങി. ചൊവ്വയുടെ ഉപരിതലത്തില്‍ അഞ്ച് മീറ്ററിലധികം കുഴിച്ച് ആന്തരിക ഘടനയേക്കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ഇന്‍സൈറ്റുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നിരവധി ശ്രമങ്ങൾക്ക് ശേഷമാണ് ദൗത്യം ഉപേക്ഷിക്കുന്നതായി നാസ അറിയിച്ചത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നാസ അറിയിപ്പ് പുറത്ത് വിട്ടത്. ഇതുവരെ 1300 ഓളം കമ്പനങ്ങളാണ് ഇൻസൈറ്റ് തിരിച്ചറിഞ്ഞത്. ചൊവ്വയിൽ പഠനം നടത്തുന്ന മിഷന്‍ 2021ലാണ് നാസ അവസാനിപ്പിച്ചത്.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററികളിലെ ഊർജ്ജം തീർന്നുവെന്ന നിഗമനത്തിലേക്ക് നയിച്ചതായി നാസ അറിയിച്ചു. "ഇൻസൈറ്റ് വിരമിച്ചേക്കാം, പക്ഷേ അതിന്റെ പൈതൃകവും ചൊവ്വയിലെ കണ്ടെത്തലുകളും നിലനിൽക്കും."എന്ന് നാസ പറഞ്ഞു. ചൊവ്വയുടെ പൊടിക്കാറ്റിൽ സൗരോ‍ർജ പാനലുകളിൽ പൊടിപടലം നിറഞ്ഞതോടെ ഇൻസൈറ്റിൻ്റെ പ്രവ‍ർത്തനം തകരാറിലാവുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി ചൊവ്വയിലെ സുഹൃത്തും സഹപ്രവർത്തകനുമായി ഇൻസൈറ്റിനെയാണ് ഞങ്ങൾ കരുതുന്നത്. അതിനാൽ വിട പറയാൻ പ്രയാസമാണ്." കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ മിഷന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ബ്രൂസ് ബാനെർഡ് പറഞ്ഞു. ഇൻസൈറ്റ് സമൃദ്ധമായി സമ്പാദിച്ചു അർഹമായ വിരമിക്കലാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ റെഡ് പ്ലാനറ്റിലുള്ള നാല് ദൗത്യങ്ങളിൽ ഒന്നാണ് ഇൻസൈറ്റ്.

article-image

sdf

You might also like

Most Viewed