കോവിഡ് നിയമ ലംഘനം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിഴ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ചാൻസലർ റിഷി സൊനക്കും പിഴശിക്ഷ. ലോക്ക്ഡൗൺ സമയത്തെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസനും പിഴയടക്കണം. മെട്രോപൊളിറ്റൻ പോലീസിൽ നിന്നും പിഴയടക്കുന്നത് സംബന്ധിച്ച് മൂന്ന് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നിയമലംഘനത്തിന് ശിക്ഷ കിട്ടുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൻ.
ലോക്ക്ഡൗണിനിടെ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വിരുന്നുമായി ബന്ധപ്പെട്ടാണ് നടപടി. ഇതേസമയത്ത് 12 വിരുന്നുകൾ ഇപ്രകാരം നടന്നിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലും ക്യാബിനറ്റ് ഓഫീസിലുമായാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിരുന്നുകൾ നടന്നത്.