കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട സംഭവം; മനഃപൂർവമാണോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി


കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവും രംഗത്ത്. അപകടം മനഃപൂർവമാണോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടത്തിൽ സ്വകാര്യ ബസ് ലോബികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അപകടമുണ്ടായതിന് കാരണം കെ സ്വിഫ്റ്റ് ജീവനക്കാരാണെങ്കിൽ അവർക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ അപകടത്തിൽ സംശയം പ്രകടിപ്പിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

You might also like

Most Viewed