800 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ

റഷ്യൻ സേനയുടെ 800 സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ. ഇതുവരെ റഷ്യയുടെ 800 സൈനികരെ വധിച്ചെന്നും റഷ്യയുടെ 30 ടാങ്കുകളും ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ഒരു യുദ്ധവിമാനം തകർത്തെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ ഈ പ്രസ്താവനയോട് റഷ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.