പോപ്പ് ഗായിക മഡോണയുടെ വസ്ത്രം ലേലത്തിന്; 75 ലക്ഷം മുതൽ ലേലതുക

പോപ്പ് ഗായിക മഡോണ ∍മെറ്റീരിയൽ ഗേളിൽ∍ ഉപയോഗിച്ച വസ്ത്രം ലേലത്തിന്. കാലിഫോർണിയയിലെ ജൂലിയൻസ് ഓക്ഷൻ സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്.പിങ്ക് നിറത്തിൽ മെർലിൻ മൺറോ സ്‌റ്റെലിൽ ഒരുക്കിയ വസ്ത്രമാണിത്. 75 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് ലേലതുക പ്രതീക്ഷിക്കുന്നത്.ഇത് മഡോണയുടെ ഏറ്റവും ഐതിഹാസികമായ വസ്ത്രങ്ങളിൽ ഒന്നാണ്. അവരുടെ ഐക്കണിക് ആയ വളരെ കുറച്ച് ഇനങ്ങൾ മാത്രമേ പൊതുസഞ്ചയത്തിൽ ഉള്ളൂ∍, ജൂലിയൻസ് ഓക്ഷൻ സെന്റർ സിഇഒ ഡാരൻ ജൂലിയൻ പറഞ്ഞു.
അമേരിക്കൻ ഫാഷൻ ബ്രാൻഡായ നോർമ ജീൻ ഒരു ടെലിഫിലിമിന് വേണ്ടിയാണ് ഈ വസ്ത്രം ഒരുക്കിയത്. പിന്നീട് മഡോണയ്ക്ക് വേണ്ടി ആൽബത്തിന്റെ നിർമാതാക്കൾ വാടകയ്‌ക്കെടുക്കുകയായിരുന്നു.