ഉത്താരാഖണ്ഡിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; പതിനാല് മരണം

ഉത്തരാഖണ്ഡ് കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനനാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ലഭ്യമല്ല.