ഫ്‌ളോറിഡ കെട്ടിട ദുരന്തത്തിൽ മരിച്ചവരുട എണ്ണം 28 ആയി

ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ ബഹുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. രക്ഷാ പ്രവർത്തനം ഇടയ്ക്ക് വെച്ച് നിർത്തിയ അധികൃതർ രണ്ടു ദിവസത്തിന് ശേഷം വീണ്ടും തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ തകരാതെ അവശേഷിച്ചിരുന്ന കെട്ടിടം തകർക്കുന്ന ജോലി ഇന്നലെ പൂർത്തിയായി.
മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മിയാമി ദ്വീപിന് സമീപ പ്രദേശമായ സർഫ്‌സൈഡിലെ ക്യാംപ്ലെയിൻ ടവർ സൗത് കെട്ടിടഭാഗമാണ് തകർന്നത്. 32 അപ്പാർട്ടു മെന്റുകളടക്കുന്ന 12 നിലയുള്ള ഭാഗമാണ് രണ്ടാഴ്ച മു് തകർന്നത്. ഇനിയും 117 പേരെ കണ്ടെത്താനുണ്ടെന്നും മേയർ ലെവിൻ കാവ അറിയിച്ചു.
തീർത്തും അപകടാവസ്ഥയിലായ കെട്ടിട സമുച്ചയത്തിലെ തകരാതെ നിന്ന അവശേഷിച്ച ഭാഗം തകർക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് നിയന്ത്രിത സ്‌ഫോടന രീതിയിൽ കെട്ടിടം തകർത്തത്. ഇതിനെ തുടർന്നാണ് ആദ്യം തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിൽ പുനരാരംഭിച്ചത്.