സർക്കാരിനെതിരേ പ്രതിഷേധവുമായി കിറ്റെക്‌സ് തൊഴിലാളികൾ


കിഴക്കന്പലം: കിറ്റെക്‌സിനെ തകർക്കാൻ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരേ പ്രതിഷേധവുമായി കിറ്റെക്‌സിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ രംഗത്തെത്തി. സേവ് കിറ്റെക്‌സ് ബാനറുമായി വൈകിട്ട് ഇന്നലെ ആറ് മണിയോടെ കനി ഗ്രൗണ്ടിലായിരുന്നു തൊഴിലാളികൾ പ്രതിഷേധജ്വാല തീർത്തത്.

കിറ്റെക്‌സിനെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കെതിരെയാണ് പ്രതിഷേധമെന്ന് ജീവനക്കാർ പറഞ്ഞു. സേവ് കിറ്റെക്‌സ്, സേവ് അവർ ഫാമിലി തുടങ്ങിയ ബാനറുകളും കൈയ്യിൽ പ്ലക്കാർഡുകളുമായിട്ടാണ് സ്ത്രീകൾ അടക്കമുളള കനിയിലെ സാധാരണ തൊഴിലാളികൾ പ്രതിഷേധം തീർത്തത്.

കിറ്റെക്‌സ് കനി ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകാതെ തുടരുന്നതിനിടെയാണ് തൊഴിലാളികൾ തന്നെ കനിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

തൊഴിൽ വകുപ്പ് ഉൾപ്പെടെ കനിയിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ നടപ്പാക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്‌സ് പ്രഖ്യാപിച്ചത്. 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് കേരളത്തിന് നഷ്ടമാകുന്നത്. ഇതോടെ കനിയുടെ നിലവിലെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചേക്കുമോയെന്ന ആശങ്കയും ജീവനക്കാർക്കിടയിൽ ഉണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed