ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക് നീക്കി ജർമ്മനി


ബർലിൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയ യാത്ര വിലക്ക് നീക്കി ജർമ്മനി. കോവിഡ് ഡെൽറ്റ വകഭേദം പടർന്നുപിടിച്ച സാഹചര്യത്തിലായിരുന്നു ജർമ്മനി യാത്രാവിലക്േക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. അതിനാൽ മറ്റ് രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ വ്യക്തമാക്കിയിരുന്നു. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനിയുടെ യാത്ര വിലക്ക് നിലനിൽക്കുന്നുണ്ട്. ഇന്ത്യക്ക് പുറമേ യുകെ, നേപ്പാൾ, റഷ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കാണ് മാറ്റിയത്. ഈ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബർട്ട് കോച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാനുള്ള തടസങ്ങൾ ഇതോടെ ഇല്ലാതെയാകും. എന്നാൽ ക്വാറന്‍റൈനും കോവിഡ് ടെസ്റ്റും അടക്കമുള്ള കാര്യങ്ങളിൽ യാതൊരു ഇളവും ജർമനി അനുവദിച്ചിട്ടില്ല.  

You might also like

  • Straight Forward

Most Viewed