കോവിഡ് മൂലം മരണപ്പെട്ടവർക്കായി വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർത്ഥനയും

വാഷിംഗ്ടൺ: കോവിഡ് മൂലം മരണപ്പെട്ടവർക്കായി വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർത്ഥനയും നടന്നു. പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭർത്താവ് ഡഗ് എംഹോഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2020 ഫെബ്രുവരി ആദ്യമാണ് യു.എസിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുപ്രകാരം 5.1 ലക്ഷം പേരാണ് ഇതുവരെ യു.എസ്സിൽ കോവിഡ് ബാധിച്ച് മരിച്ചത്. 2.8 കോടിപ്പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.