ടെക്സാസിൽ കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് കാഴ്ച മറഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം

ടെക്സാസ്: ടെക്സാസിൽ കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് കാഴ്ച മറഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ ടെക്‌സസിലുള്ള അന്തർസംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സുരക്ഷാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മഞ്ഞും മഞ്ഞ് വീഴചയെയും തുടർന്ന് ചില വിമാനങ്ങൾ സർവീസ് നടത്താൻ വൈകി.
കെന്‍റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകർന്ന അവസ്ഥയിലാണ്. തെക്കൻ്‍ ഇന്ത്യാനയിൽ സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിട്ടു.