അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇന്ത്യൻ പ്രവാസികൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിക്കരുതെന്ന് നിർദ്ദേശം

ദുബൈ: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇന്ത്യൻ പ്രവാസികൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിക്കരുതെന്ന് നിർദ്ദേശം. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യൻ സമൂഹം രാജ്യത്തെ എല്ലാ കൊവിഡ് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ തയ്യാറാവണമെന്നും കോണ്‍സുലേറ്റ് സന്ദേശത്തിൽ വ്യക്തമാക്കി സേവനങ്ങൾ ആവശ്യമുള്ളവർ നേരിട്ടു വരുന്നതിനു പകരം ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കണം.
ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയിലെ ടോൾ ഫ്രീ നന്പറിലോ പിഎസ്ബികെ ദുബായ് എന്ന മൊബൈൽ ആപ്പ് വഴിയോ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് അറിയിച്ചു.