യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും: രമേശ് ചെന്നിത്തല


 

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമായ അനുമതിയില്ലാതെയും നടപടികൾ പൂ൪ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പിൻവാതിൽ നിയമങ്ങൾ ശരി വയ്ക്കുന്ന തീരുമാനങ്ങൾ വരുന്ന മന്ത്രിസഭ യോഗങ്ങൾ എടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സ൪ക്കാ൪ നിരത്തിയ കണക്കുകൾ യാഥാ൪ത്ഥ്യബോധമില്ലാത്തതാണ്. നിയമനങ്ങൾ നടക്കാത്ത റാങ്ക് ലിസ്റ്റുകൾ പരിശോധിക്കണ൦. സംസ്ഥാനത്ത് നിയമങ്ങൾ നടത്തുന്നത് സരിത എസ് നായരാണെന്നും സ൪ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല വിമർശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed