എച്ച്-1 ബി വിസയുള്ളവർക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക


വാഷിംഗ്ടണ്‍ ഡിസി: നിബന്ധനകളോടെ എച്ച്-1 ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുന്പുണ്ടായിരുന്ന ജോലികളിൽ തിരികെ പ്രവേശിക്കാനാണെങ്കിൽ മാത്രമേ തിരികെ വരാൻ അനുമതിയുള്ളൂവെന്ന നിബന്ധന വച്ചുകൊണ്ടാണ് ഇളവ്. ഇവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ പുതിയ ഇളവ് പ്രകാരം കഴിയും. 

"വിസ നിരോധനം നിലവിൽ വരുന്നതിന് മുന്പ് ചെയ്തുകൊണ്ടിരുന്ന ജോലിയിൽ, അതേ തസ്തികയിൽ തിരികെ പ്രവേശിക്കുന്നതിന് ’ തടസമില്ലെന്നു അമേരിക്കൻ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. എച്ച്-1 ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധർ, സീനിയർ ലെവൽ മാനേജർമാർ തുടങ്ങിയ ജോലിക്കാർക്കും തിരികെ വരാം. എന്നാൽ കോവിഡ് ആഘാതത്തിൽ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കൻ സന്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണം ഇവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed