ബെയ്റൂട്ട് സ്ഫോടനം: ലബനീസ് പ്രധാനമന്ത്രി രാജിവച്ചു


ബെയ്റൂട്ട്: ബെയ്റൂട്ട് സ്ഫോടനത്തെച്ചൊല്ലി രാജ്യത്ത് ജനരോഷം ശക്തമായതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ഡിയാബ് രാജിവച്ചു. നിരവധി മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതോടെ മന്ത്രിസഭ പിരിച്ചുവിടാനും തീരുമാനിച്ചു. തിങ്കളാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം ഉണ്ടായത്. പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും തുടരുക.

രാജ്യത്തിനു വേണ്ടി ഇനി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഹസൻ ഡിയാബ് പറഞ്ഞു. 159 പേർ കൊല്ലപ്പെട്ട ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ ലബനീസ് ജനത ശനിയാഴ്ച സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed