പ്രണബ് മുഖർജിക്ക് തലച്ചോറിൽ രക്തസ്രാവം; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി


ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും വെന്‍റിലേറ്റർ സഹയത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

കൊറോണ പോസിറ്റിവ് ആയതിനെ തുടർന്ന് ഇന്നലെ രാവിലെ 84 കാരനായ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ മറ്റ് പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed