പ്രവാസി മിഷൻ രണ്ടാംഘട്ടം മേയ് 16 മുതൽ ആരംഭിക്കും

ന്യൂഡൽഹി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നതിന്‍റെ രണ്ടാം ഘട്ടം മേയ് 16-ന് തുടങ്ങും. മേയ് 22 വരെയാണ് രണ്ടാം ഘട്ട വിമാന സർവീസുകൾ. 31 രാജ്യങ്ങളിൽ നിന്നായി 149 വിമാന സർവീസുകളുണ്ടായിരിക്കും. ഇതിൽ 31 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.
യുഎഇയിൽനിന്ന് ആറ്, ഒമാനിൽനിന്നു നാല്, സൗദി അറേബ്യയിൽനിന്നു മൂന്ന്, ഖത്തറിൽനിന്നും കുവൈറ്റിൽനിന്നും രണ്ടു വീതം വിമാനങ്ങളും കേരളത്തിലെത്തും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്കു രണ്ടു വീതം വിമാനങ്ങളെത്തും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് മറ്റു വിമാനങ്ങൾ. യുഎസ്, യുകെ, റഷ്യ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, താജിക്കിസ്ഥാൻ, ബഹ്റിൻ, മലേഷ്യ, അർമേനിയ, ഫിലിപ്പൈൻസ്, യുക്രൈൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും രാജ്യത്തെത്തും. ഓരോ വിമാനത്തിലും 180 യാത്രക്കാരാണ് ഇന്ത്യയിൽ എത്തുകയെന്നാണു റിപ്പോർട്ടുകൾ.