നിയന്ത്രണങ്ങൾ പെട്ടെന്ന് പിന്‍വലിക്കുന്നത് അപകടം; രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഡബ്ല്യു.എച്ച്.ഒ


ജനീവ: കൊറോണവൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്പോൾ ഏറെ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരേയും പോലെ നിയന്ത്രണങ്ങളിൽ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും. അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോൾ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഘെബ്രീസ്യസ് പറഞ്ഞു. ‘വൻ ആഘാതം സൃഷ്ടിച്ച സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വൈറസിന്റെ വ്യാപനം മന്ദഗതിയിലായത് പ്രതീക്ഷ നൽകുന്നു. എന്നാൽ ആഫ്രിക്കയിലെ 16 രാജ്യങ്ങളിൽ സാമൂഹ്യ വ്യാപനം ഉൾപ്പടെ ഭയപ്പെടുത്തുന്ന വേഗതയിൽ വ്യാപനം ഉണ്ടായി’ ലോക ആരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ അപകടകരമായ വ്യാപനം അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില രാജ്യങ്ങൾ 10 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരുമായി ഏറെ നേരം സമ്പർക്കം പുലർത്തുന്നതും അനുഭവപരിചയത്തിന്റെ കുറവും ഇതിന് ഒരു പ്രധാനകാരണമാണ്. ആരോഗ്യപ്രവർത്തകർ അപകടത്തിലാകുന്നത് എല്ലാവരേയും അപകടത്തിലാക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed