കൊറോണ വ്യാപനം തടയാൻ ബെയ്ജിംഗിൽ എത്തുന്നവർ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണം


ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ വ്യാപനം തടയാൻ ശക്തമായ നടപടികളുമായി ചൈനീസ് ഭരണകൂടം. തലസ്ഥാനമായ ബെയ്ജിംഗിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ കർശന നിര്‍ദേശം നൽകി.

പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളവരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നിട്ടുണ്ട്. ഹ്യൂബെ പ്രവിശ്യയിൽ മാത്രം 56 ദശലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

അതേസമയം, കൊറോണ വൈറസ് ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലാണ് കൊറോണ സ്ഥിരീകരിച്ചത്. വൈറസിനെ തുടർന്നു മരിച്ചവരുടെ എണ്ണം 1,630 ആയി. വെള്ളിയാഴ്ച മാത്രം 139 പേരാണ് കൊറോണയെ തുടർന്നു മരിച്ചത്.

You might also like

Most Viewed