നീന്തലിനിടെ മാരകമായ അമീബ തലച്ചോറിനെ കാർന്നു തിന്നു; ബാലികയ്ക്കു ദാരുണാന്ത്യം


ടെക്‌സസ്: സെപ്റ്റംബർ രണ്ടാം തീയതി പുഴയിൽ നീന്തിക്കുളിക്കുന്നതിനിടെ അമീബ ബാധയുണ്ടായെന്നു സംശയിക്കുന്ന ടെക്സസിൽ നിന്നുള്ള പത്തുവയസ്സുകാരി ലിലി അവാന്റ് ആശുപത്രിയിൽ മരിച്ചു. ഏറെ അപകടകാരിയായ നെയ്ഗ്ലേറിയ ഫൗലേറി എന്ന, തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ‍ഡോക്ടർമാർ.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെൺകുട്ടിയുടെ ശരീരത്തിൽ കയറിയത് എന്നാണു കുടുംബം കരുതുന്നത്. ഈ വാദത്തെ പൂർണമായി തള്ളിക്കളയാൻ ഡോക്ടർമാരും തയാറായില്ല.  പ്രൈമറി അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. മൂക്കിലൂടെയാകും അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് നിഗമനം. ഇത്തരം അമീബകൾ സാധാരണമാണെങ്കിലും ഇത്തരത്തിലുള്ള രോഗബാധ അസാധാരണമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

You might also like

Most Viewed