മതിൽ നിർമാണത്തിലുറച്ച് ട്രംപ്


അനധികൃത കുടിയേറ്റം ഗൗരവതരമായ പ്രശ്നമാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഭീഷണി ചെറുക്കാൻ അതിർത്തിയിൽ മതിൽ പണിയാനുള്ള പദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സൂചിപ്പിച്ച ട്രംപ്, താനത് പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. യു.എസ് കോൺഗ്രസിന്റെ ജോയിന്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശ വ്യാപകമായി ടെലികാസ്റ്റ് ചെയ്ത പ്രസിഡണ്ടിന്റെ പ്രഭാഷണം, മതിൽ വിഷയത്തിലുൾപ്പടെയുള്ള ട്രംപിന്റെ നിലപാട് തുറന്നറിയിക്കാനുള്ള വേദിയായി മാറുകയായിരുന്നു. തന്റെ പദ്ധതികൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഡെമോക്രാറ്റുകൾ, അമേരിക്കൻ സാന്പത്തിക വളർച്ചയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ അതിർത്തിയിൽ മതിൽ പണിയാനുള്ള പ്രസി‍‍ഡണ്ടിന്റെ നീക്കം ദുർവ്യയമാണെന്നും, യുക്തിക്ക് നിരക്കാത്തതാണെന്നും ഡെ‌‌മോക്രാറ്റുകൾ കുറ്റപ്പെടുത്തി.                                      

You might also like

  • Straight Forward

Most Viewed