സോളാർ തട്ടിപ്പ്; യുപിയിൽ മൂന്ന് പേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ സോളാർ ഉപകരണങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഗ്രാമീൺ സോളാർ പദ്ധതിയുടെ പേരിൽ ലക്ഷങ്ങളുടെ വ്യാജ ഉപകരണങ്ങൾ വിറ്റവരാണ് അറസ്റ്റിലായതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിന്‍റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. പ്രതികളുടെ പക്കൽ നിന്ന് ലക്ഷങ്ങളുടെ വ്യാജ സോളാർ ഉപകരണങ്ങളും ഇവർ വിൽപനയ്ക്ക് ഉപയോഗിച്ച വാഹനവും മൊബൈൽ ഫോണുകളും മറ്റും പോലീസ് കണ്ടെടുത്തു.