കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തിൽ പടുകൂറ്റൻ റാലി

ബെൽജിയത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പടുകൂറ്റൻ റാലി. ഭൂമിയെ രക്ഷിക്കാൻ ആഹ്വാനം ചെയ്തുള്ള റാലിക്ക് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
കാലാവസ്ഥാ വ്യതിയാനം തടയാൻ രാഷ്ട്രീയക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിലാണ് റാലി നടന്നത്. യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെത്തിയ റാലിയിൽ പാർലമെന്റ് അംഗങ്ങളോട് പരിസ്ഥിതി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.