ആന്ധ്രയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; 3 പേരുടെ നില ഗുരുതരം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്കൂൾ ബസ് പാലത്തിൽ നിന്ന് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. 3 കുട്ടികളുടെ നില ഗുരുതരം.
ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൃഷ്ണവേണി ടാലന്റ് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്‍റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.