ഫോ­ട്ടോ­ഗ്രാ­ഫർ‍ മാ­ക്‌സ് ഡെ­സ്‌ഫോർ‍ അന്തരി­ച്ചു­


വാഷിംഗ്ടൺ : ചരിത്ര മുഹൂർത്തങ്ങളെ ക്യാമറയിൽ ഒപ്പിയെടുത്ത മുൻ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ മാക്സ് ഡെസ്‌ഫോർ (104) അന്തരിച്ചു. മേരിലാൻഡിലെ സിൽവർ സ്പ്രിംഗിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

1950ൽ കൊറിയൻ യുദ്ധകാലത്തെടുത്ത ചിത്രങ്ങൾ ഡെസ്‌ഫോറിനെ പുലിസ്റ്റർ പുരസ്കാരത്തിന് അർഹനാക്കിയിരുന്നു. യുദ്ധത്തിനിടെ തകർന്ന പാലത്തിലൂടെ മറുകര കടക്കുന്ന ആളുകളുടെ ചിത്രത്തിനായിരുന്നു അംഗീകാരം. വെടിയേറ്റു മരിച്ചു പുതഞ്ഞ കൊറിയൻ പൗരന്‍റെ കൈകളും മൂക്കും മാത്രം പുറത്തുകാണുന്ന ഫ്യൂട്ടിലിറ്റി എന്ന ചിത്രവും ‌അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

1946 ജൂലൈയിൽ കോൺഗ്രസ് സമ്മേളനത്തിനിടെ മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സംസാരിക്കുന്ന ചിത്രവും 1948ൽ മഹാത്മാ ഗാന്ധിയുടെ മരണാനന്തര ചടങ്ങുകളുടെയും ചിത്രങ്ങളും ഫോട്ടോഗ്രാഫറായി ഇന്ത്യയിൽ കഴിയവേ ഡെസ്‌ഫോർ ക്യാമറയിൽ പകർത്തിയിരുന്നു. 

ഹിരോഷിമ ദൗത്യം കഴിഞ്ഞ് അമേരിക്കയുടെ മരിയാന ദ്വീപുകളിൽ ലാൻ‍ഡ് ചെയ്യുന്ന ‘ഇനോള ഗേ’ വിമാനത്തിന്റെ ചിത്രവും ഡെസ്‌ഫോറിന്റെ ക്യാമറയിലൂടെ ഏറെ പ്രശസ്തമായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed