ചൈ­ന ദക്ഷി­ണേ­ഷ്യയി­ലേ­ക്ക് നാ­ലു­വരി­പ്പാ­ത ഗതാ­ഗതത്തി­ന് തു­റന്നു­കൊ­ടു­ത്തു­


ബെയ്ജിംഗ് : ദക്ഷിണ ഏഷ്യയിലേക്ക് ചൈനയ്ക്ക് സൈനിക നീക്കം എളുപ്പമാക്കുന്ന തരത്തിൽ നേപ്പാൾ അതിർത്തിയിലേക്ക് ടിബറ്റിലൂടെയുള്ള പാത ചെെന ഗതാഗതത്തിന് തുറന്ന് കൊടുത്തു. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതൽ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റർ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഡോക് ലാം സംഘർഷത്തിനു പിന്നാലെയാണ് ചൈന ഹൈവേ തുറന്നു കൊടുക്കുന്നത്.

ചൈനയിലെ പ്രധാന സൈനിക വിമാനത്താവളത്തിൽ നിന്നും ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാസെയിലേക്ക് 30 മിനിറ്റ് വരെ യാത്രസമയം കുറയ്ക്കാൻ പുതിയ പാത വരുന്നതോടെ സാധിക്കും. നേപ്പാളിലേക്ക് റെയിൽവേ ലൈൻ നിർമിക്കുന്നതിന് മുന്നോടിയായുള്ള നീക്കമെന്നാണ് ചൈനീസ് മാധ്യമങ്ങൾ ഈ ഹൈവേയെ വിശേഷിപ്പിക്കുന്നത്.

സൈനികാവശ്യങ്ങൾ‍ക്കും ഷിഗാസെ വിമാനത്താവളം ഉപയോഗിക്കുന്നതിനാൽ‍ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ‍ക്ക് പുതിയ പാത സഹായിക്കുമെന്നാണ് സർ‍ക്കാരിന്റെ വിലയിരുത്തൽ‍. ഷിഗാസെ−ലാസ റെയിൽ‍പാതയ്ക്ക് സമാന്തരമാണ് ഈ ഹൈവേ. ചൈനയിലെ ഷാങ്ഹായിൽ‍ നിന്നു ടിബറ്റിലെ ലാസ വഴി നേപ്പാൾ‍ അതിർ‍ത്തി പ്രദേശമായ സംഗമുവിലേക്കു നീളുന്ന ജി 319 ദേശീയപാതയുമായി ഹൈവേ ചേരുന്നുണ്ട്. 

അതേസമയം പാത തുറന്നത് സൈനികമായി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഈ ഹെെവേയുടെ ഒരുഭാഗം അവസാനിക്കുന്നത് അരുണാചൽ പ്രദേശിന് സമീപമുള്ള ടിബറ്റൻ നഗരമായി നിംഗ്ചിയിലാണ്.

You might also like

  • Straight Forward

Most Viewed