ഉത്തര കൊറിയക്ക് താക്കീതായി അമേരിക്ക യുദ്ധവിമാനം പറത്തി

വാഷിംഗ്ടൺ : തുടർച്ചയായി മിസൈൽ രീക്ഷണങ്ങൾ നടത്തുകയും യുദ്ധഭീഷണി മുഴക്കുകയും ചെയ്യുന്ന ഉത്തരകൊറിയക്ക് താക്കീത് നൽകി കൊറിയൻ ഉപദ്വീപിന് മുകളിൽ കൂടി അമേരിക്ക യുദ്ധവിമാനങ്ങൾ പറത്തി. റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള െസ്റ്റൽത്ത് ഫൈറ്ററുകളും ബോംബർ വിമാനങ്ങളുമാണ് കൊറിയക്കുമേലും ജപ്പാനു സമീപവും പറന്നത്.
കൊറിയൻ ആകാശത്തുകൂടി അമേരിക്ക പറത്തിയത്. ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
നാല് എഫ് 35 ബി വിമനാനങ്ങളും രണ്ട് ബി ഒന്ന് ബി വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്ക ശക്തി പ്രകടനം നടത്തിയത്. ഉത്തരകൊറിയയെ തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ സൈനികാഭ്യാസം അമേരിക്ക നടത്തിയതെന്ന് ദക്ഷിണ കൊറിയ പറയുന്നു.
ദക്ഷിണകൊറിയയുമായി ചേർന്നാണ് അമേരിക്ക വ്യോമാഭ്യാസം നടത്തിയത്. ദക്ഷിണ കൊറിയയുടെ എഫ്−15കെ യുദ്ധവിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുത്തു. പ്രകോപനം തുടർന്നാൽ ഉത്തരകൊറിയയെ ആക്രമിക്കാൻ മടിക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഉപരോധവും സമ്മർദവും തങ്ങളുടെ അണുവായുധ പദ്ധതികളുടെ ഗതിവേഗം കൂട്ടുകയേയുള്ളൂവെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. ഐക്യരാഷ്‌ട്ര സംഘടനയുടെ പുത്തൻ ഉപരോധങ്ങളും തളർത്തില്ലെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. എന്നാൽ പതിവ് പരിശീലന പറക്കൽ മാത്രമായിരുന്നു ഇതെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സഖ്യകക്ഷികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സൈനികാഭ്യാസം മാത്രമാണ് നടന്നതെന്നും അധികൃതർ പറഞ്ഞു.
അതേസമയം ലോകത്തെ വിറപ്പിച്ച മിസൈൽ പരീക്ഷണത്തിനു ശേഷം കിം ഉത്തര കൊറിയയിലെ രഹസ്യ ഭൂഗർഭ അറയിലെ ‘കൊട്ടാര’ത്തിലാണെന്ന് അമേരിക്കൻ ചാരസംഘടനക്ക് (സി.ഐ.എ) വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.
എല്ലാവിധ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ കൊട്ടാരത്തിൽ നിന്ന് ചൈനയുടെ അതിർത്തിയിലേക്ക് കടക്കാൻ പറ്റാവുന്ന രഹസ്യ തുരങ്കവുമുണ്ടത്രെ. അമേരിക്കൻ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചു തന്നെയാണ് ആണവ പരീക്ഷണവുമായി കിം ജോങ് ഉൻ മുന്നോട്ട് പോകുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നാണ് സി.ഐ.എയുടെ വിലയിരുത്തുന്നു.