നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ജി.ഡി.പി കുറയ്ക്കും

ന്യൂഡൽഹി : നരേന്ദ്ര മോഡി സർക്കാരിന്‍റെ നോട്ട് അസാധുവാക്കൽ, ജി.എസ്.ടി നടപടികൾക്കെതിരെ വിമർശനങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജി.എസ്.ടിയുടെ തെറ്റായ നടത്തിപ്പും നോട്ട് അസാധുവാക്കളും തെറ്റായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജി.എസ്.ടിയും നോട്ട് അസാധുവാക്കലും ജി.ഡി.പിയിൽ കുറച്ച് മാറ്റങ്ങളുണ്ടാക്കുമെങ്കിലും രണ്ടും രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജി.ഡി.പിയുടെ 40 ശതമാനം സംഭാവന ചെയ്യുന്നത് ഇക്കൂട്ടരാണ്. വിപണിയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകൾ അസാധുവാക്കിയ തീരുമാനവും ജി.എസ്.ടിയും വേണ്ടത്ര മുന്നൊരുക്കം കൂടാതെ തിടുക്കത്തിലാണ് നടപ്പാക്കിയത്. ഇതിന്‍റെ പരിണിതഫലങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇത് ഇന്ത്യയുടെ ജി.ഡി.പി വളർച്ചെയെ പ്രതികൂലമായി ബാധിക്കും − മൻമോഹൻ പറഞ്ഞു. നോട്ട് അസാധുവാക്കൽ സംഘടിത കൊള്ളയാണെന്നും പണം നിയമവിധേന കൈവശപ്പെടുത്തലാണെന്നും സാന്പത്തിക വിദഗ്ദ്ധൻ കൂടിയായ മൻമോഹൻ സിംഗ് ആരോപിച്ചു.
നേരത്തെ നോട്ട് പിൻവലിച്ചത് ചരിത്ര
പരമായ മണ്ടത്തരവും വീഴ്ച്ചയുമാണെന്നും ജി.ഡി.പിയിൽ രണ്ട് ശതമാനം കുറവുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.