ബോംബുകളുടെ പിതാവ് തങ്ങളുടെ കയ്യിലെന്ന് ഇറാൻ


ടെഹ്റാൻ : ഇറാന്റെ ആണവായുധ ശക്തിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇറാൻ ഐ.ആർ.ജി.സി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജന.ആമിർ അലി ഹാജിസാദേ രംഗത്ത്. ബോംബുകളുടെ മാതാവ് അമേരിക്കയുടെ കയ്യിലാണെങ്കിൽ ബോംബുകളുടെ പിതാവ് തങ്ങളുടെ കയ്യിലുണ്ടെന്നാണ് ജന.ആമിർ അലി വ്യക്തമാക്കിയത്. പ്രസ് ടിവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ ജി.ബിബി.യു−43 യെ ഉദ്ദേശിച്ചാണ് ഇറാന്റെ പ്രസ്താവന.

എയ്റോസ്പേസിന്റെ നിർദ്ദേശ പ്രകാരം ഡിഫൻസ് ഇൻഡസ്ട്രീസ് ആണ് 10 ടൺ ഭാരമുള്ള അത്യുഗ്ര ശേഷിയോടു കൂടിയ ബോംബ് നിർമ്മിച്ചതെന്ന് ജന.ആമിർ അലി വ്യക്തമാക്കി.  എന്നാൽ ബോംബിന്റെ പ്രഹരശക്തിയെ കുറിച്ചോ നിർമ്മാണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടില്ല. അതീവ വിനാശകാരിയായ ബോംബ് ഇൽയൂഷിന് എയർക്രാഫ്റ്റിൽ നിന്നും വിക്ഷേപിക്കാമെന്നും ആമിർ അലി സൂചിപ്പിച്ചു. 

2003 ലാണ് മാതാവ് എന്ന വിശേഷണത്തോടെ അമേരിക്ക ജി.ബി.യു നിർമ്മിച്ചതെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രയോഗിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാന്പുകളെ ജി.ബി.യു തകർത്ത് തരിപ്പണമാക്കിയിരുന്നു. 9.8 ടൺ ഭാരമാണ് ജി.യു.ബിക്ക് നിർണയിച്ചതെങ്കിലും ടി.എൻ.ടി കണക്കുകൾ പ്രകാരം 11 ടൺ ആയിരുന്നു കണക്കുകൂട്ടിയത്.  

ഡാഡി എന്ന പേരിൽ നേരത്തെ റഷ്യ ബോബ് പ്രയോഗം നടത്തിയിരുന്നു, 2007ൽ ഫാദർ ഓഫ് ഓൾ ബോംബ്സ് എന്ന വിശേഷണത്തോടെ 44 ടണ് ടി.എൻ.ടി ഭാരമുള്ള ബോംബ് പ്രയോഗം ലക്ഷ്യസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കി മരുഭൂമി പോലൊരു പ്രദേശത്തെ മാത്രമായിരുന്നു അവശേഷിപ്പിച്ചത്. ഇറാന്റെ പുതിയ അവകാശവാദത്തോടെ ഫാദർ ഓഫ് ഓൾ ബോംബിന്റെ യഥാർത്ഥ പിതൃത്വത്തെ ചൊല്ലി ഇനി അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങുമെന്നുറപ്പ്.

You might also like

  • Straight Forward

Most Viewed