പൊ­­­തു­­­വി­­­ദ്യാ­­­ലയങ്ങൾ‍ മി­­­കവു­­­റ്റതാ­­­ക്കു­­­കയെ­­­ന്നത് സമൂ­­­ഹത്തി­­­ന്റെ­­­ ജാ­­­ഗ്രത : മന്ത്രി­­­ ഇ. ചന്ദ്രശേ­­­ഖരൻ


പെരിയ : പൊതുവിദ്യാലയങ്ങൾ‍ മികവുറ്റതാക്കുകയെന്നത് സമൂഹത്തിന്റെ ജാഗ്രതയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. പുല്ലൂർ‍ ഗവ. യു.പി സ്‌കൂളിൽ‍ നിർ‍മ്മിച്ച പ്രവേശനകവാടം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർ‍ക്കാർ‍ കാലാവധി പൂർ‍ത്തിയാക്കുന്പോഴേക്കും 1000 വിദ്യാലയങ്ങളെങ്കിലും മികവുറ്റ തലത്തിലേക്കെത്തിക്കുമെന്നും സാന്പത്തികനേട്ടം ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ‍ മാത്രമാണ് കേരളത്തിലുള്ളതെങ്കിൽ‍ അത് സമൂഹത്തിന് ഗുണകരമാവില്ലെ. സർ‍ക്കാർ‍, എയ്ഡഡ് മേഖലയിൽ‍ പ്രവർ‍ത്തിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ മികച്ചതാക്കിമാറ്റുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ. കുഞ്ഞിരാമൻ എം.എൽ‍.എ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വിദ്യാലയത്തിലെ ആദ്യകാല പ്രഥമാദ്ധ്യാപകൻ പി. ചന്തു മണിയാണി മാസ്റ്ററുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങളും സ്‌കൂൾ‍ജീവനക്കാരും ചേർ‍ന്ന് നിർമ്‍മിച്ച പ്രവേശനകവാടം മന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed