സിയാബോയ്ക്ക് വിദഗ്ദ്ധചികിത്സ നൽകണമെന്ന് നിർദേശം

ചൈന : ചൈനീസ് നൊബേൽ ജേതാവായ ലിയു സിയാബോയെ വിദേശത്തെത്തിച്ചു ചികിത്സിക്കണമെന്നു നിർദേശം. കരളിന് അർബുദം ബാധിച്ച സിയാബോയ്ക്ക് വിമാനയാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച രണ്ടു വിദേശ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
അതേസമയം സിയാബോയുടെ സ്ഥിതി വളരെ മോശമായതിനാൽ വിദേശത്തു കൊണ്ടുപോകുന്നതു പ്രായോഗികമല്ലെന്ന നിലപാടിലാണ് ചൈന.
ചൈനയിൽ രാഷ്‌ട്രീയ പരിഷ്കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്‍റെ മുൻപന്തിയിലുണ്ടായിരുന്ന സിയാബോയെ 2009ലാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. നൊബേൽ സമ്മാനം വാങ്ങാൻ അദ്ദേഹത്തെ അധികൃതർ അനുവദിച്ചതുമില്ല.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഈയിടെ മെഡിക്കൽ പരോൾ അനുവദിച്ച് ഷെന്യാംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ ജർമനിയിലോ യു.എസിലോ അയച്ചു ചികിത്സിക്കണമെന്നു കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.