36 ലക്ഷം കർ‍­ഷകരു­ടെ­ കടങ്ങൾ എഴു­തി­ത്തള്ളും: ദേ​​­​​വേ​​­​​ന്ദ്ര ഫ​ഡ്നാ​​­​​വി​­​സ്


മുംബൈ : സംസ്ഥാനത്തെ 36 ലക്ഷം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഒന്നര ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ച കാർഷിക കടം എഴുതിത്തള്ളൽ പദ്ധതിയിൽ എഴുതിത്തള്ളുന്നതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ചത്രപതി ശിവജി മഹാരാജ് കൃഷി സമ്മാൻ യോജന പദ്ധതിയിൽപെടുത്തിയാണു കടം എഴുതിത്തള്ളുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ നടന്ന യാവത്മാൽ, ബുൽധാന, അമരാവതി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

കർഷകപ്രക്ഷോഭങ്ങൾ നടന്നതിനെ തുടർന്നാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനായി 34,022 കോടി രൂപയുടെ പദ്ധതി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.34 കോടി കർഷകരിൽ കാർഷിക ആവശ്യങ്ങൾക്കായി കടം എടുത്തിട്ടുള്ള 89 ലക്ഷം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവരിൽ 44 ലക്ഷം കർഷകർക്കും അവരുടെ കടത്തിന്‍റെ ഭൂരിഭാഗവും വീട്ടാൻ പദ്ധതി സഹായകമാകും. 

You might also like

Most Viewed