ലണ്ടനിലെ കാംഡെൻ ചന്തയിൽ വൻ തീപിടിത്തം

ലണ്ടൻ : ലണ്ടനിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കാംഡെൻ ചന്തയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ പ്രാദേശിക സമയം മൂന്നു മണിയോടെയായിരുന്നു തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേനയുടെ പത്തു വാഹനങ്ങളും 70ൽ അധികം ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.