തോഷിബ കമ്പനി ചെയർമാൻ രാജിവച്ചു


ടോക്കിയോ : ജപ്പാനിലെ ബഹുരാഷ്ട്ര കന്പനിയായ തോഷിബ കന്പനിയുടെ ചെയർമാൻ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിർമാണരംഗത്തുള്ള സിബി ആൻഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കൻ കന്പനിയെ ഏറ്റെടുത്തതു വഴി തോഷിബയ്ക്കുണ്ടായ വൻനഷ്ടം മൂലമാണ് രാജി.

2015ൽ അമേരിക്കൻ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴിയായിരുന്നു സിബി ആൻഡ് ഐ സ്റ്റോണ്‍ കന്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളർ(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്ക് വന്നത്. ഷിഗ കന്പനി എക്സിക്യൂട്ടീവ് ആയി തുടരുമെന്നാണ് റിപ്പോർട്ട്. ആണവോർജ ബിസിനസിലുണ്ടായ ഭീമമായ നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാൻ തോഷിബ കന്പ്യൂട്ടർ ചിപ് ബിസിനസ് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ കന്പ്യൂട്ടർ ചിപ് ബിസിനസ് വിൽക്കാനാകുമെന്നാണ് തോഷിബ പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed