ഏഴ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി യുഎസ് വിസയില്ല

വാഷിങ്‍ടണ്‍: ഇസ്ലാമിക ഭീകരവാദം തടയാന്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് വിസ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ രാജ്യങ്ങളാണിവ. അമേരിക്കയുടെ അഭയാര്‍ഥി പുനരധിവാസ പാക്കേജും ട്രംപ് മരവിപ്പിച്ചിട്ടുണ്ട്.