'മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്ക്വാഡ്': മൂന്ന് പൊലീസുകാർ അറസ്റ്റിൽ

തൊടുപുഴ :മുഖ്യമന്ത്രിയുടെ ഗൂണ്ടാ സ്‌ക്വാഡ് എന്ന പേരില്‍ കഞ്ചാവ് കേസില്‍ കുടുക്കി ബഌക്്‌മെയിലിങ് നടത്തിയ മൂന്നു പോലിസുകാര്‍ പാലക്കാട്ട് അറസ്റ്റിലായി. നിരവധി കേസുകളിലെ പ്രതിയുമായി ചേര്‍ന്നാണ് തൊടുപുഴക്കാരായ പോലിസുകാര്‍ പണം തട്ടിയെടുത്തത്. ഇയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് കീഴിലുള്ള ഹൈറേഞ്ച് സ്‌പൈഡേഴ്‌സെന്ന ലഹരി വിരുദ്ധ സ്്ക്വാഡിലുളളവരാണ് അറസ്റ്റിലായ മൂന്നുപേരും. ഇവരെ മൂവരേയും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
തൊടുപുഴ സ്വദേശികളായ നൂര്‍ സമീര്‍ ,സുനീഷ് കുമാര്‍,മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായ സിവില്‍ പോലിസ് ഓഫിസര്‍മാര്‍. കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും തൊടുപുഴക്കാരനുമായ റിസ്വാനാണ് അറസ്റ്റിലായായ നാലാമന്‍. ജയിലില്‍ കഴിയവേ റിസ്വാന്‍ പരിചയപ്പെട്ട പാലക്കാട് കൊടുവായൂര്‍ സ്വദേശി രാജേഷാണ് തട്ടിപ്പിനിരയായത്. 23ന് റിസ്‌വാനേയും കൂട്ടി പാലക്കാട് എത്തിയ മൂവര്‍ സംഘം രാജേഷിനെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡില്‍ ഉള്ളവരാണെന്നും കരുതല്‍ തടങ്കിലിലാക്കുമെന്നും അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പോലിസുകാര്‍ക്ക് രാജേഷ് 96,000 രൂപ നല്‍കി.പണം നഷ്ടപ്പെട്ട രാജേഷിന്റെ പരാതിപ്രകാരം പാലക്കാട് സൗത്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പോലിസുകാര്‍ കുടുങ്ങിയത്.