പട്ടിന്റെ ചാരുതയിൽ സ്വർണമഷിയാൽ രചിച്ച ഖുർആൻ

ബാകു : അലര്‍ബൈജാനിലുള്ള ചിത്രാകാരിയായ തുന്‍സാലെ മെമ്മദ്സാദെ എന്ന യുവതിയാണ് പട്ട് തുണിയില്‍ സ്വർണമഷി കൊണ്ട് എഴുതിയ ഖുർആൻ രൂപകൽപന ചെയ്തത്. 50 മീറ്റര്‍ പട്ട് തുണിയിൽ സ്വര്‍ണ്ണം, വെള്ളി നിറത്തിലുള്ള 1500 മില്ലീലിറ്റര്‍ മഷിയാണ് ഇതിനായി ഉപയാഗിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പട്ടു തുണിയില്‍ ഖുര്‍ആൻ എഴുതുന്നത്.
തുര്‍ക്കിയിലെ മര്‍മറ സര്‍വ്വകലാശാലയിൽ കലയുടെചരിത്രം എന്ന വിഷയത്തെ സംബന്ധിച്ച് പഠനം നടത്തുന്ന തുന്‍സാലെ തന്റെ കൈകൊണ്ടാണ് പട്ട് തുണിയില്‍ ഖുര്‍ആൻ എഴുതിയിരിക്കുന്നത്. 11.4x 13 ഇഞ്ചിലുള്ള പട്ട് പാളികളാണ് ഓരോ പേജിനായും ഉപയോഗിച്ചിരിക്കുന്നത്. ആകെ 164 അടി പട്ടിൽ മൂന്ന് വര്‍ഷം കൊണ്ടാണ് ഖുർആൻ പൂർത്തിയാക്കാൻ ഉപയോഗിച്ചതെന്ന് തുന്‍സാലെ പറഞ്ഞു.
ഡിയാനേറ്റിന്റെ ഖുര്‍ആന്റെ ഔദ്യോഗിക പതിപ്പാണ് രചനയ്ക്കായി ഉപയോഗിച്ചതെന്നും തുന്‍സാലെ പറഞ്ഞു.