വിവാദ പാഠപുസ്തകം: എം.എം അക്ബറിനെയും പ്രതി ചേര്‍ത്തേക്കും

കൊച്ചി: പീസ് സ്‌കൂളില്‍ വിവാദ പാഠപുസ്തകം പഠിപ്പിച്ച കേസില്‍ സ്‌കൂള്‍ നടത്തിപ്പുകാരായ പീസ് ഫൗണ്ടേഷന്‍ ചുമതലക്കാരന്‍ പ്രശസ്ത മത പ്രഭാഷകന്‍ എം.എം അക്ബറിനെ പൊലീസ് ചോദ്യം ചെയ്യും. പീസ് ഫൗണ്ടേഷനെ കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ എം.എം അക്ബറിനെയും പ്രതി ചേര്‍ക്കുമെന്ന് പൊലീസ് സൂചന നല്‍കി.
വിവാദ പാഠഭാഗം ഉള്‍പ്പെടുന്ന പുസ്തകം വാങ്ങി വിതരണം ചെയ്തത് പീസ് ഫൗണ്ടേഷനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫൗണ്ടേഷനു കീഴിലുള്ള 12 സ്‌കൂളുകളില്‍ ഈ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍.ഐ.എയും പൊലീസും തിരയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന അബ്ദുല്‍ റാഷിദ് ഈ പുസ്തകത്തിന്റെ തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടാല്‍ ഇയാളെ കൂടി പ്രതി ചേര്‍ക്കും.
പുസ്തകത്തിന്റെ പ്രസാധകരായ മൂന്നു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.