ശശി തരൂരിന്‍റെ പുതിയ കുട്ടൂകാരി രാജസ്ഥാന്‍ രാജകുമാരി

ഡൽഹി: ശശി തരൂരിന് പുതിയ കാമുകിയോ? ജയ്പൂര്‍ രാജകുടുംബാംഗമായ യുവതിയുമായി തരൂര്‍ അടുപ്പത്തിലെന്ന് ദേശീയ മാധ്യമങ്ങള്‍, ബിജെപി എംഎല്‍എയാണെന്നും അഭ്യൂഹം. ജയ്പൂര്‍ രാജകുടുംബാംഗമാണ് യുവതിയെന്നും ഇരുവരും പല സ്ഥലങ്ങളിലും ഒന്നിച്ചുകണ്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തരൂരിന്റെ ഒപ്പം കാണപ്പെട്ടത് ജയ്പൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശിയും രാജസ്ഥാന്‍ ബിജെപി എംഎല്‍എ കൂടിയായ ദിയാ കുമാരിയാണെന്നാണ് മറ്റു ചില മാധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഇരുവരും ഒന്നിച്ചാണു പങ്കെടുത്തത്. ഇതാണ് അഭ്യൂഹം വളരാന്‍ കാരണം. തരൂരിന്റെ മൂന്നാംഭാര്യയായിരുന്ന സുനന്ദ പുഷ്കര്‍ 2014 ജനുവരിയിലാണ് മരിച്ചത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തരൂരിനൊപ്പം കാണപ്പെട്ടത് ജയ്പൂര്‍ രാജകുമാരിയായ ദിയാകുമാരിയാണെന്നാണും റിപ്പോര്‍ട്ടുണ്ട്. ദിയാകുമാരി രാജസ്ഥാന്‍ നിയമസഭയിലെ ബിജെപി അംഗമാണ്. സവായി മധോപുരില്‍നിന്നാണ് ദിയ നിയമസഭയിലെത്തിയത്. ജയ്പൂര്‍ മഹാരാജാ സവായി ഭവാനി സിംഗിന്‍റെയും പദ്മിനി ദേവിയുടെയും മകളും ജയ്പൂര്‍ രാജ്മാതയും സൗന്ദര്യറാണിയുമായ മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയുമാണ്.
തരൂരിന്‍റെ മൂന്നാം ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്‍റെ മരണം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും അവസാനിക്കാതിരിക്കേയാണ് തരൂരിന്‍റെ പുതിയ സൗഹൃദം ചര്‍ച്ചയാകുന്നത്. 2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്കറിനെ ദില്ലിയിലെ നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പലതവണ തരൂരിനെ ചോദ്യം ചെയ്തിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഹ്യൂമാനിറ്റീസ് അധ്യാപികയായ തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്‍റെ ആദ്യഭാര്യ. മാധ്യമപ്രവര്‍ത്തകരായ കനിഷ്ക്, ഇഷാന്‍ എന്നീ രണ്ടു മക്കള്‍ ഈ ബന്ധത്തിലുണ്ട്. യുഎന്നിലെ കനേഡിയന്‍ നയതന്ത്രജ്ഞ ക്രിസ്റ്റ് ഗില്‍സായിരുന്നു രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് 2010 ഓഗസ്റ്റ് 22 ന് കശ്മീര്‍ സ്വദേശിയായ സുനന്ദ പുഷ്കറിനെ വിവാഹംചെയ്തത്.