അമേരിക്ക: വീട്ടിനുള്ളിലെ വെടിവെപ്പില്‍ അഞ്ച് മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വീട്ടിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേര്‍ വീട്ടില്‍ കയറി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.
വീടിന്റെ പുറക് വശത്തെ പോര്‍ച്ചില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അക്രമികള്‍ പുറക് വശത്തെ വാതില്‍ വഴിയാകും അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രയില്‍ വീട്ടിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.