എഫ് 16 യുദ്ധവിമാന ഇടപാട് : ഇന്ത്യയുടെ എതിർപ്പ് നിരാശാജനകമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: എഫ് 16 യുദ്ധ വിമാനം പാകിസ്താന് വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിലുള്ള ഇന്ത്യയുടെ എതിർപ്പ് നിരാശാജനകമാണെന്ന് പാകിസ്താന്‍.
അമേരിക്കയുമായി ചേര്‍ന്ന് തീവ്രവാദത്തെ നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് യുദ്ധ വിമാന ഇടപാട് എന്ന കാര്യം യു.എസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും വളരെ വലിയ ആയുധ ശേഖരമുള്ള ഇന്ത്യയുടെ ഈ നിലപാട് അത്ഭുതപ്പെടുത്തുന്നതും നിരാശാ ജനകവുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പാകിസ്താന് യുദ്ധ വിമാനം വില്‍ക്കാനുള്ള് അമേരിക്കയുടെ തീരുമാനത്തിന് എതിരെയുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാകിസ്താന്റെ പ്രതികരണം.