സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം

ഷീബ വിജയൻ
വാഷിങ്ടണ്‍: സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. ലക്ഷ്യത്തിലെത്തും മുന്‍പ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. എന്നാല്‍ ഇത് തിരിച്ചടിയല്ലെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചതെന്നും എവിടെയെന്ന് നിശ്ചയമില്ലെന്നുമാണ് സ്‌പേസ് എക്‌സ് അറിയിക്കുന്നത്. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.
DSFFSDFDASASD