സമുദ്രാതിര്‍ത്തി ലംഘനം :യുഎസ് നാവികരെ ഇറാന്‍ വിട്ടയച്ചു

ടെഹ്റാന്‍: തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുഎസ് പെട്രോളിംഗ് ബോട്ടുകളിലെ പത്തുനാവികരെയും മണിക്കൂറുകള്‍ക്കകം ഇറാന്‍ മോചിപ്പിച്ചു. ഒമ്പതു പുരുഷന്മാരും ഒരു സ്ത്രീയുമാണു പട്രോളിംഗ് സംഘത്തെ വിട്ടയച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടാവാമായിരുന്ന വന്‍ സംഘര്‍ഷം ഇതോടെ ഒഴിവായി. ചൊവ്വാഴ്ച ഇവരെ കസ്റഡിയിലെടുത്ത് പേര്‍ഷ്യന്‍ ഗള്‍ഫിലെ ഫാര്‍സി ദ്വീപില്‍ എത്തിക്കുകയായിരുന്നു.
തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിൽ ഒടുവില്‍ പത്തു നാവികരെയും വിട്ടയയ്ക്കുന്നതായി ഇന്നലെ ഇറാന്‍ വിപ്ളവഗാര്‍ഡുകളുടെ പ്രസ്താവന വന്നു. നാവികര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചത് മനപ്പൂര്‍വമല്ലായിരുന്നുവെന്നും മാപ്പു പറഞ്ഞതിനാല്‍ വിട്ടയയ്ക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.