ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി


വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞദിവസം വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. വെടിവെയ്പില്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ്, സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ജെ.ഡി. വാന്‍സിനെ പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം തുടങ്ങിയവരെ പിന്തള്ളിയാണ് വാന്‍സ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാന്‍സ്. മുമ്പ് കടുത്ത ട്രംപ് വിമര്‍ശകനായിരുന്നു വാന്‍സ്. ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. വാന്‍സിന്‍റെ ഭാര്യ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്.

article-image

േ്്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed