എതിർപ്പ് വകവയ്ക്കാതെ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തി ദിനമാക്കി ഗ്രീക്ക് സർക്കാർ


ഏതൻസ്: തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് വകവയ്ക്കാതെ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തി ദിനമാക്കി ഗ്രീക്ക് സർക്കാർ. നടപടി തൊഴിലാളി സൗഹൃദമാണെന്നും മറ്റ് യൂറോപ്യൻ നാടുകൾക്ക് ഒപ്പമെത്താൻ ഇത് അനിവാര്യമാണെന്നും പ്രധാനമന്ത്രി കിരിയാക്കോസ് മിത്‍സോതാകിസ് പറയുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മുഴുവൻ സമയ സേവനങ്ങളും നൽകുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് 40 മണിക്കൂറിന് പകരം ഇനി ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. ടൂറിസം, ഹോട്ടൽ മേഖലകളിലെ തൊഴിലാളികൾക്ക് നിയമം ബാധകമല്ല. തൊഴിലാളികൾക്ക് പ്രതിദിനം രണ്ട് മണിക്കൂർ അധികമായി ജോലി ചെയ്യാനും അല്ലെങ്കിൽ എല്ലാ ആഴ്‌ചയും എട്ട് മണിക്കൂർ ഷിഫ്റ്റ് അധികമായി ജോലി ചെയ്യാനും അവസരമുണ്ട്. ക്രൂരമായ നീക്കമെന്നാണ് തൊഴിലാളി സംഘടനകളും രാഷ്ട്രീയ നിരീക്ഷകരും പുതിയ നിയമത്തെ വിശേഷിപ്പിക്കുന്നത്. 

അധിക ജീവനക്കാരെ നിയമിക്കാതിരിക്കാനും തൊഴിലുടമകളെ സഹായിക്കാനുമാണ് നീക്കമെന്ന്  യൂണിയനുകൾ അഭിപ്രായപ്പെട്ടു. മുൻപ് സാമ്പത്തിക വളർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളിൽ മുന്നിലുണ്ടായിരുന്ന ഗ്രീസ് പിന്നീട് ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇത് മറികടക്കുക ലക്ഷ്യം വച്ചാണ് സർക്കാർ തൊഴിൽ നിയമം പരിഷ്കരിക്കുന്നത്. 

article-image

േ്ിി്േി

You might also like

Most Viewed